Wednesday, 30 March 2011



ഇത്രമേല്‍  എന്നെ  നീ  സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു  നീയെന്നെ  വിട്ടകന്നു
എവിടെയോ  പോയ്‌  മറഞ്ഞു

ഇത്രമേല്‍  എന്നെ  നീ  സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു  നീയെന്നെ  വിട്ടയച്ചു
അകലാന്‍  അനുവദിച്ചു
ഇത്രമേല്‍  എന്നെ  നീ  സ്നേഹിച്ചിരുന്നെങ്കില്‍ ..
സ്നേഹിച്ചിരുന്നെങ്കില്‍?

ഇത്രമേല്‍  എന്നെ  നീ  സ്നേഹിച്ചിരുന്നെങ്കില്‍ ,
എല്ലാം  സഹിച്ചു  നീ  എന്തെ  ദൂരെ  മാറി  അകന്നു  നിന്നു ,
മൌനമായി  മാറി  അകന്നു  നിന്നു..

ഇത്രമേല്‍  എന്നെ  നീ  സ്നേഹിച്ചിരുന്നെങ്കില്‍ ,
എല്ലാമറിഞ്ഞ  നീ  എന്തെ  എന്നെ  മടിവില്ലിച്ചില്ല ,
ഒരിക്കലും  അരുതേ  എന്നു പറഞ്ഞില്ല ,
ഇത്രമേല്‍  എന്നെ  നീ  സ്നേഹിച്ചിരുന്നെങ്കില്‍ ,
സ്നേഹിച്ചിരുന്നെങ്കില്‍ ?

അരുതേ  എന്നൊരു  വാക്ക്  പറഞ്ഞിരുന്നെങ്കില്‍  ഞാന്‍  
അകലാതിരുന്നേനെ ,
ഒരുനാളും  അകലാതിരുന്നേനെ ?
നിന്‍  അരികില്‍  തല  ചായ്ച്ചുറങ്ങിയേനെ,
ആ  മാറിന്‍  ചൂടേറ്റു  ഉന്നര്‍ന്നെനെ ,
ആ  ഹൃദയഹതിന്‍  സ്പന്ദനമായി മാറിയേനെ ?.

ഞാന്‍  അരുതേ  എന്നു പറഞ്ഞില്ല  എങ്കിലും ,
എന്തെ  അരികില്‍ നീ  വന്നില്ല ..
മടിയില്‍  തല  ചായ്ച്ചുരങ്ങീല,
എന്‍  മാറിന്‍  ചൂടേറ്റു  ഉന്നര്‍ന്നീല്ല ,
എന്‍  ഹൃദയത്തിന്‍  സ്പന്ദനമയ് മാറിയില്ല ,
നീ  ഒരിക്കലും  സ്പന്ദനമയ്  മാറിയില്ല ..
ഇത്രമേല്‍  എന്നെ  നീ   സ്നേഹിച്ചിരുന്നെങ്കില്‍ ,
സ്നേഹിച്ചിരുന്നെങ്കില്‍ ?

സ്വന്തം  സ്വപ്നമായി  മാറും  വിധിയുടെ ,
കളിയരങ്ങല്ലേ  ജീവിതം ..
അന്നു ഞാന്‍  പാടിയ  പാട്ടിന്‍റെ പല്ലവി ,
അറിയാതെ  ഞാന്‍  ഇന്നോര്‍തുപോയി?
നിനക്കായ്‌  തോഴ  പുനര്‍  ജനിക്കാം ,
ഇനിയും  ജന്മങ്ങള്‍  ഒന്ന്  ചേരാം ?

സ്വന്തം  സ്വപ്നമായി  മാറും  വിധിയുടെ
കളിയരങ്ങല്ലേ  ജീവിതം ..
അന്നു  ഞാന്‍  പാടിയ  പാട്ടിന്‍റെ പല്ലവി ,
അറിയാതെ  ഞാന്‍  എന്നോര്തുപോയി ?
നിനക്കായ്‌  തോഴി  പുനര്‍  ജനിക്കാം ,
ഇനിയും  ജന്മങ്ങള്‍  ഒന്ന്  ചേരാം ? (എത്രമേല്‍ )
              

No comments:

Post a Comment